വരൾച്ചയെ നേരിടുവാൻ സമഗ്രമായ പദ്ധതികൾ ഉടൻ വേണം;എൻ.സി.പി മുട്ടിൽ മണ്ഡലം കമ്മിറ്റി

മുട്ടിൽ : ജലാശയങ്ങളും തോടുകളും കിണറുകളും വറ്റി തുടങ്ങിയതിനാൽ കുടിവെള്ളത്തിനും കാർഷികവൃത്തിക്കും മറ്റ് ആവശ്യങ്ങൾക്കും താമസിയാതെ പ്രതിസന്ധികൾ നേരിടുവാൻ തുടങ്ങും. കൂടാതെ ആയിരക്കണക്കിന് കർഷകരും സാധാരണക്കാരും,വളർത്തു മൃഗങ്ങളും കാട്ടുമൃഗങ്ങളും പ്രതിസന്ധി നേരിടും. ഇതിനെ നേരിടുവാൻ ജല വിനിയോഗത്തിന് അടിയന്തരാവസ്ഥയും പഞ്ചായത്ത് തലങ്ങളിൽ കർമ്മ സമിതികളും രൂപീകരിക്കണമെന്ന് മുട്ടിൽ എൻ.സി.പി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ബിജു മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറിമാരായ സി.എം ശിവരാമൻ, ഷാജി ചെറിയാൻ, ജില്ലാ പ്രസിഡന്റ് കെ.ബി പ്രേമാനന്ദൻ , ജില്ലാ വൈസ് പ്രസിഡന്റ് വന്ദന ഷാജു, ബ്ലോക്ക് പ്രസിഡണ്ട് എ.പി ഷാബു, ജില്ലാ സെക്രട്ടറി ജോണി കൈതമറ്റം , ജെയിംസ് മാങ്കുത്തെൽ സുധീഷ് മുട്ടിൽ, എൻ. അശോകൻ, പ്രിയേഷ് വാര്യയാട് തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply