പുതുശേരിക്കടവ് വോളി ഫെസ്റ്റ് :ഹോം ടീമിനെ അഭിനന്ദിച്ചു

പുതുശേരിക്കടവ്: യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് നടത്തിയ വോളി ഫെസ്റ്റ് 2023 ൽ റണ്ണേഴ്സ് അപ്പ് നേടിയ യംഗ് ഫൈറ്റേഴ്സിന് വേണ്ടിയിറങ്ങിയ താരങ്ങളെയും , സ്പോൺസർ ചെയ്ത എടവെട്ടൻ ഫാമിലിയെയും സംഘാട സമിതി അഭിനന്ദിച്ചു. പ്രമുഖരായ യൂണിവേഴ്സിറ്റി താരങ്ങളും വോളി ടീം പുതുശ്ശേരിക്കടവിലെ താരങ്ങളും പങ്കെടുത്തു. ചടങ്ങിൽ എടവെട്ടൻ ഫാമിലിയെ പ്രതിനിധീകരിച്ചു ഇബ്രാഹിം എടവെട്ടൻ, നാസർ എടവെട്ടൻ, മൊയ്‌ദു മാസ്റ്റർ എടവെട്ടൻ എന്നിവരും
സംഘാടക സമിതി ജനറൽ കൺവീനർ അഷ്റഫ് വെങ്ങണക്കണ്ടി, ക്ലബ്ബ് പ്രസിഡൻ്റ് ഇബ്രാഹിം പള്ളിയാൽ ,സെക്രട്ടറി ജോൺ ബേബി ,ജോ. സെക്രട്ടറി ഇ.പി സഫിർ,ട്രഷറർ ഇബ്രാഹിം പ്ലാസ ,ഇബ്രാഹിം മീത്തൽ ,ഷിഹാബ് വെങ്ങണക്കണ്ടി, ദി ന്നൂർ, വെൽസ് വർഗിസ്, കൊച്ച ലത്തീഫ് ,മോയി മീറങ്ങാടൻ പങ്കെടുത്തു.



Leave a Reply