March 26, 2023

പുല്‍പ്പള്ളിയിൽ കൃഷിയിടത്തില്‍ തീ പടര്‍ന്ന് നാശനഷ്ടം

IMG_20230308_104324.jpg
പുല്‍പ്പള്ളി: കൃഷിയിടത്തില്‍ തീ പടര്‍ന്ന് വന്‍ നാശനഷ്ടം.നിരവധി കാപ്പി, കുരുമുളകു ചെടികള്‍, ബട്ടര്‍ ഫ്രൂട്ട് തൈകള്‍ തുടങ്ങിയവ നശിച്ചു. പുല്‍പ്പള്ളി കാപ്പിക്കുന്ന് പാറാശ്ശേരി അന്നക്കുട്ടിയുടെ കൃഷിയിടത്തിലാണ് തീപടര്‍ന്നു പിടിച്ചത്.  ആള്‍ താമസമില്ലാത്ത കൃഷിയിടമായതിനാല്‍ തീ കത്തി തീര്‍ന്നതിനു ശേഷമാണ് സമീപ വാസികള്‍ കണ്ടത്. നെയ്ക്കുപ്പ വനത്തോടു ചേര്‍ന്നാണ് ഇവരുടെ കൃഷിയിടം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *