അന്താരാഷ്ട്രാ വനിതാദിനം ആചരിച്ചു

കൽപ്പറ്റ :വനിതശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്രാ വനിതാദിനം ആചരിച്ചു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ദിനാചരണം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി അധ്യക്ഷയായി. ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതദിനം.
ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു. ദീര്‍ഘകാലം കായിക അധ്യാപികയായി പ്രവര്‍ത്തിച്ച്, വിരമിച്ച ശേഷവും കുട്ടികളെ പരിശീലിപ്പിക്കുന്ന കെ.പി.വിജയി ടീച്ചര്‍, ട്വന്റി ട്വന്റി വുമണ്‍ പ്രീമിയര്‍ ലീഗില്‍ സെലക്ഷന്‍ ലഭിച്ച ആദ്യ മലയാളി താരം മിന്നുമണി, തനതു ഗോത്ര ഭാഷയില്‍ ഗാനങ്ങള്‍ തയ്യാറാക്കി അവതരിപ്പിക്കുന്ന സുജിത ഉണ്ണികൃഷ്ണന്‍ എന്നിവരെ ആദരിച്ചു. ഹോമിയോ വകുപ്പിന്റെ 'സീതാലയം' പദ്ധതിയെക്കുറിച്ച് ഡോ.ബീന ജോണ്‍സണ്‍, മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗം ,ഹെല്‍ത്ത് &ഹൈജീന്‍ എന്നിവ സംബന്ധിച്ച് ഡോ.സാവന്‍ സാറ മാത്യു എന്നിവര്‍ ക്ലാസെടുത്തു. 'ധീര പദ്ധതി' പ്രകാരം കരാട്ടെ പരിശീലിച്ച പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും , സഖി വണ്‍സ്റ്റോപ്പ് സെന്റിറിലെ ജീവനക്കാരുടെ സ്‌കിറ്റും നടത്തി. റവന്യൂ പുരസ്‌ക്കാരം നേടിയ ജില്ലാ കളക്ടര്‍എ.ഗീത, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ക്ക് വനിത ശിശു വികസന വകുപ്പ് ഉപഹാരങ്ങള്‍ നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു.
ജില്ലാ വനിതാശിശു വികസന ഓഫീസര്‍ വി.സി. സത്യന്‍, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ടി.ഹഫ്‌സത്ത്, എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ ധന്യ സദാനന്ദന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.യു. സ്മിത, വനിത സംരക്ഷണ ഓഫീസര്‍ മായ എസ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌ക്കോ കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ്‌മോബും നടന്നു.



Leave a Reply