March 27, 2023

സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകി നിയമ നിർമ്മാണം വേണം : പി.കെ.ജയലക്ഷ്മി

IMG_20230308_190309.jpg
കൽപ്പറ്റ:സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകി നിയമ നിർമ്മാണം വേണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി.മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തും കേരളത്തിലും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണന്ന് ജയലക്ഷ്മി പറഞ്ഞു. ഇതിനെതിരെ കേന്ദ്ര- കേരള സർക്കാരുകൾ ഫലപ്രദമായി ഇടപെടുന്നില്ലന്ന് അവർ ആരോപിച്ചു. 
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. 
സെമിനാറിൽ അഡ്വ.എം. വേണുഗോപാൽ ക്ലാസ്സ് എടുത്തു. , , ജി.വിജയമ്മ,സരള ഉണ്ണിത്താൻ, ശാന്തകുമാരി,ജിനി തോമസ്, ബിന്ദു സുധീർ ബാബു.,വി.എ. മജീദ്, ടി.പി. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *