ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ബത്തേരി :ദേശീയപാത 766ല്‍ കല്ലൂര്‍ പാലത്തിന് സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി കല്ലുവയല്‍ മൂത്തത്ത് മുഹമ്മദ് ഷഹീബ്(31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ടെയാണ് അപകടം. മൈസൂര്‍ ഭാഗത്ത് പോകുകയായിരുന്ന ലോറിയു
മായി കല്ലൂര്‍ഭാഗത്തേക്ക് വരുകയായിരുന്ന ഇരുചക്രവാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവെച്ചുതന്നെ മുഹമ്മദ് ഷഹീബ് മരണപ്പെട്ടു. മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Leave a Reply