കെ. പി.എസ്. ടി. എ ധര്‍ണ നടത്തി

ബത്തേരി: ഉച്ചഭക്ഷണ കുടിശിക അനുവദിക്കുക, ഫിക്‌സ്സേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുക, അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിള്‍ പിന്‍വലിക്കുക, അധ്യാപകരുടെ നിയമന അംഗീകാരം വേഗത്തിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ പി എസ് ടി എ സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സായാഹ്ന ധര്‍ണ സംസ്ഥാന സെക്രട്ടറി പി .എസ്. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ .കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു .സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എം. എം. ഉലഹന്നാന്‍ മുഖ്യപ്രഭാഷണം നടത്തി .ജിജോ കുര്യാക്കോസ്,എം. വി .ബിനു ,എം. പി .സുനില്‍ കുമാര്‍, കെ. സി. അഭിലാഷ് ,കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു .



Leave a Reply