യാത്രക്കാരെ വകവരുത്താൻ ശ്രമിച്ച ഡ്രൈവർക്കെതിരെ നടപടിയില്ലെന്ന് പരാതി

മാനന്തവാടി :അലക്ഷ്യമായും മറ്റ് വാഹന യാത്രക്കാരെ വകവരുത്തും വിധം ഡ്രൈവിംഗ് ചെയ്യുന്ന ഡ്രൈവർക്കെതിരെ പരാതി ഉയർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിയും ചൂട്ടക്കടവ് സ്വദേശിയായ സർക്കാർ ജീവനക്കാരനുമാണ് പരാതിയുമായി രംഗത്ത് എത്തിയത്. അതെ സമയം പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വോഷിച്ച് നടപടി സ്വീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി.
ഡിഗ്രി വിദ്യാർത്ഥിയായ ഒണ്ടയങ്ങാടി സ്വദേശിനിയായ ആതിരയും ചൂട്ടക്കടവ് സ്വദേശീയായ ബിജേഷുമാണ് പരാതിയുമായി രംഗത്ത് എത്തിയത്. ആതിരയെ ഇക്കഴിഞ്ഞ ഫെബ്രുവരി 21-ാം തീയ്യതി തോണിച്ചാലിൽ നിന്നും പിതാവുമൊപ്പം സ്കൂട്ടറിൽ വരുമ്പോഴാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവർ അപായപ്പെടുത്താൻ ശ്രമിച്ചത്. ചൂട്ടക്കടവ് സ്വദേശിയായ ബിജേഷിനെ മാർച്ച് 8-ാം തീയ്യതി മാനന്തവാടി ബസ്സ് സ്റ്റാന്റിന് സമീപം വെച്ചുമാണ് അപായപ്പെടുത്താൻ ശ്രമിച്ചു എന്നുമാണ് ഇരുവരുടെയും പരാതി. കെ.എസ്.ആർ.ടി.സി. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഇരുവരും പറയുന്നു.



Leave a Reply