March 21, 2023

എന്‍ ഊരിലേക്ക് 13 നും 14 നും പ്രവേശനമില്ല

IMG_20230309_201358.jpg
വൈത്തിരി : എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 13, 14 തീയ്യതികളില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മാര്‍ച്ച് 15 മുതല്‍ 19 വരെ കാല്‍നടയായി മാത്രമേ എന്‍ ഊര്‌ഗോത്ര പൈതൃക ഗ്രാമത്തിലേക്ക്‌സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളു എന്ന് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സെക്രട്ടറി അറിയിച്ചു. കടുത്ത ചൂടുള്ള കാലാവസ്ഥയായതിനാല്‍ പ്രായമായവര്‍, കുട്ടികള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ ദിവസങ്ങളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കണം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *