October 13, 2026

സിവില്‍ സ്റ്റേഷനില്‍ ഹരിതരശ്മി ചന്ത

0
IMG_20230309_201927.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴി നടപ്പിലാക്കുന്ന ഹരിതരശ്മി പദ്ധതിയില്‍  ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയുള്ള ആഴ്ച ചന്ത കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടന്നു. ലോകവനിതാ ദിനത്തില്‍ ഹരിതരശ്മി വനിതാ ഭാരവാഹികളുടെ നേതൃത്വത്തിലാണ് ചന്ത നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ഹരിതരശ്മി സംഘങ്ങളില്‍ നിന്നുള്ള വനിതാ ഭാരവാഹികളെ ആദരിച്ചു. പയര്‍, പച്ചമുളക്, തക്കാളി, പാവല്‍, ക്യാബ്ബജ്, ചേന, കപ്പ, തുടങ്ങിയ ഉത്പന്നങ്ങളാണ് കര്‍ഷകര്‍ വില്‍പനക്കെത്തിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *