April 19, 2024

യുവതലമുറകൾ മതേതര ഇന്ത്യയുടെ വഴികാട്ടികളാവണം:മന്ത്രി കെ.രാധാകൃഷ്ണൻ

0
Img 20230309 201531.jpg
മാനന്തവാടി : എല്ലാവരും ഒന്നാണെന്ന ഉയർന്ന ദേശീയ ബോധമാണ് ഇന്ത്യ എന്ന രാജ്യത്തിൻ്റെ അഭിമാനമെന്ന് പട്ടികവർഗ്ഗ വികസന പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.  മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ യുവജന കായിക മന്ത്രാലയത്തിൻ്റെയും നാഷണൽ സർവീസ് സ്കീമിൻ്റെയും കണ്ണൂർ സർവകലാശാലയുടെയും നേതൃത്വത്തിൽ നടന്ന സപ്തദിന നാഷണൽ ഇൻ്റഗ്രേഷൻ ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടന നിർവചിക്കുന്ന ഇന്ത്യയുടെ സമത്വബോധം തകരാൻ പാടില്ല. സ്വാതന്ത്രഭാരത്തിൻ്റെ മന്ത്രം സമത്വ ചിന്തയിൽ അധിഷ്ഠിതമാണ്. ഭാഷയിലും സംസ്കൃതികളിലും വേറിട്ടു നിൽക്കുമ്പോഴും ഇന്ത്യ മതേതര ആശയത്തെ മുറുകെ പിടിക്കുന്നു. ഒരു ശക്തിക്കും വിഭജിക്കാൻ കഴിയാത്ത വിധം ഈ രാജ്യം മുന്നാട്ടു പോകണം. സ്വതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം പിന്നിടുന്ന വേളയിൽ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയ്ക്ക് യുവതലമുറകൾ കാവലാളാവണം. ദേശീയോദ്ഗ്രഥന ക്യാമ്പുകൾ ഇതിനുള്ള വഴികാട്ടിയാവണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. 
 ഒ.ആർ.കേളു എം.എൽ.എഅദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി.ശ്രീധർ ക്യാമ്പ് വിശദീകരണം നടത്തി.  എൻ.ഐ.സി ജനറൽ കൺവീനർ ഡോ. കെ.വി.സുജിത്ത് ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ. ആർ.എൻ.അൻസാർ മാഗസിൻ പ്രകാശനം ചെയ്തു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം രാഗി രാഘവൻ, നഗരസഭാ കൗൺസിലർ കെ. സ്മിത, മേരി മാതാ കോളേജ് മാനേജർ ഫാ. പോൾ മുണ്ടോളിക്കൽ, പ്രിൻസിപ്പാൾ ഡോ. മരിയ മാർട്ടിൻ ജോസഫ്, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ കെ. സാരംഗ്, മേരി മാതാ എൻ.എസ്.എസ് കോർഡിനേറ്റർ ടി.ഇ.ജിഷ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *