May 19, 2026

പടിഞ്ഞാറത്തറയിൽ രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0
IMG_20230310_091108.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
പടിഞ്ഞാറത്തറ: 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി. പടിഞ്ഞാറത്തറ എസ് ഐ പി.എന്‍ മുരളീധരനും സംഘവും കാപ്പുണ്ടിക്കല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ്  2.040 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പിടികൂടിയത്. വില്‍പ്പനക്കായി ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നൂറോളം കഞ്ചാവ് പൊതികളടക്കം 2.040 കി.ഗ്രാം കഞ്ചാവാണ് പിടിച്ചത്.നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരം വീട്ടില്‍ മുനിയന്‍ എന്ന എം.പി നിയാസ് (31), മാനന്തവാടി അമ്പുകുത്തി സജ്‌ന മന്‍സില്‍ എ ഷറഫു (41), കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുന്നുമ്മല്‍ വീട്ടില്‍ ഷാഹിദ് (37) എന്നിവരാണ് അറസ്റ്റിലായത്.   കഞ്ചാവ് വിറ്റ് കിട്ടിയ വകയായുള്ള രണ്ടായിരത്തോളം രൂപയും പിടികൂടി. സി പി ഒ മാരായ അനില്‍കുമാര്‍, എ.പി സജീര്‍, കരുണാകരന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *