ദേശീയ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ബത്തേരി : ദേശീയ പാതയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി റോഷൻ(37), താഴേമുണ്ട സ്വദേശികളായ അഖിൽ (24), ശരത് ( 26 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ബീനാച്ചിക്ക് സമീപം അപകടം ഉണ്ടായത്.ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ബീനാച്ചിക്ക് സമീപം അപകടം ഉണ്ടായത്.മൂന്ന് പേരേയും ബത്തേരിയിലെ സ്വകാര്യ ആശു പത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഷന്റെ വലതു കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ദോസ്തും , ക്വാളിസും , കാറുമാണ് അപകടത്തിൽ പെട്ടത്. ദോസ്തിലും ക്വാളിസിലുമുളളവർക്കുമാണ് പരിക്കേറ്റത്.



Leave a Reply