ചുരം ബ്ലോക്ക്; ഇനി മുതൽ ശനി, ഞായർ ,വിശേഷ ദിവസങ്ങൾ പ്രത്യേക നിയന്ത്രണം

• റിപ്പോർട്ട്: സി.വി ആതിര
കൽപ്പറ്റ: താമരശേരി ചുരത്തിലെ ഗതാഗത തടസം ഒരു പരിധി വരെ പരിഹരിക്കാൻ പുതിയ നിയന്ത്രണം വരുന്നു.വിശേഷ ദിവസങ്ങളിലും, ശനി, ഞായര്‍ ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയും, തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ രാവിലെ ഒമ്പത് മണി വരെയും വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ ചുരം വഴി കടന്നു പോകുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും, നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്ന ടിപ്പര്‍, ടോറസ് എന്നിവയ്ക്കുമാണ് നിയന്ത്രണമേര്‍പ്പെടുത്തുക. കോഴിക്കോട്, വയനാട് കളക്ടര്‍മാരുടെ യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തത്. ഇന്ന് മുതല്‍ തീരുമാനം നടപ്പില്‍ വരുത്തും. ഇത് സംബന്ധിച്ച് ലോറി, ടിപ്പര്‍, മള്‍ട്ടി ആക്‌സില്‍ അസോസിയേഷന് കല്‍പ്പറ്റ ട്രാഫിക് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിയന്ത്രണം തെറ്റിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.ഏതാനും മാസങ്ങളായി ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ്. മൾട്ടി ആകസിൽ ബസുകളും, ടോറസ് ലോറി കളുമാണ് ഹെയർ പിൻ ഭാഗത്ത് ഗതാഗത തടസം സൃഷ്ടിച്ചിരുന്നത്.



Leave a Reply