March 28, 2024

പി.കെ കരിയൻ അനുസ്മരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

0
Img 20230311 093623.jpg
 മാനന്തവാടി: കണ്ണൂർ സർവ്വകലാശാല ഗ്രാമീണ ഗോത്രവർഗ്ഗ സമൂഹശാസ്ത്ര പഠന വകുപ്പിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പി കെ കരിയൻ അനുസ്മരണവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു.മാനന്തവാടി എംഎൽഎ ഒ.ആർ കേളു ചടങ്ങ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.
 പഞ്ചായത്ത് അംഗമായിരുന്ന പി.കെ കരിയൻ  നാടിന്റെ വികസനത്തിലും സാമൂഹ്യ പ്രവർത്തനത്തിലും അക്ഷീണം പ്രവർത്തിച്ചിരുന്നു.ഗന്ധിക കലാകാരനായ ഇദ്ദേഹം തന്റെ ഗോത്രഭാഷ സംരക്ഷിച്ചു നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് . ഗോത്രവർഗ്ഗം എന്നത് അടിമകൾ അല്ല ; റാവുളനാണ് എന്നാണ് ഇദ്ദേഹം  സ്വയം വിശ്വസിച്ചിരുന്നത്. 2023 മാർച്ച് പത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് മാനന്തവാടി ട്രൈസം  ഹാളിൽ ചേർന്ന ചടങ്ങിൽ പി.കെ കരിയന്റെ ജീവിതം ആസ്പദമാക്കി ഫസീല മെഹർ രചിച്ച 'റാവുളന്റെ ജീവിത പുസ്തകം' എന്ന ഗ്രന്ഥം കവിയും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സുകുമാരൻ ചാലിഗദ്ധ പ്രകാശനം ചെയ്തു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ പുസ്തകം ഏറ്റുവാങ്ങി.
 മാനന്തവാടി ഗവൺമെന്റ്  കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ.രമേശൻ, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അജയകുമാർ, കവിയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ ജയൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ഹരിന്ദ്രൻ.പി ( കണ്ണൂർ സർവ്വകലാശാല ഗ്രാമീണ ഗോത്രവർഗ്ഗ സമൂഹശാസ്ത്ര വകുപ്പ് മേധാവി)  , ശഫസീല മെഹർ (എഴുത്തുകാരി), എം.കെ ജയഭാരതി (മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്)  തുടങ്ങിയവർ ചടങ്ങിൽ  സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *