കൃഷിയിടത്തിൽ കാട്ടാന ; സ്വന്തം വാഴത്തോട്ടം വെട്ടി നശിപ്പിച്ച് കര്‍ഷകന്റെ പ്രതിഷേധം

പനമരം : തുടർച്ചയായ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയ കർഷകൻ സ്വന്തം കൃഷിയിടത്തിൽ ബാക്കിവന്ന വാഴകൾ വെട്ടിന്നിരത്തി പ്രതിഷേധിച്ചു. കാട്ടാന ശല്യം രൂക്ഷമായതോടെയാണ് നടവയൽ നെയ്‌ക്കുപ്പാ ഇടിയാലിൽ ജോമോൻ വനപാലകർക്ക് മുന്നിൽ സ്വന്തം കൃഷിയിടത്തെ വാഴകൾ വെട്ടിന്നിരത്തിയത്. വാഴയ്ക്ക് പുറമെ തെങ്ങ്, കാപ്പി, കാമുങ് എന്നിവ നശിപ്പിക്കുന്നത് പതിവാണ്. സൗത്ത് സെക്ഷൻ നെയ്‌ക്കുപ്പാ ഫോറെസ്റ്റ് സ്റ്റേഷൻ ഓഫീസിന് സമീപത്തു നിന്നിറങ്ങുന്ന കാട്ടാനകളാണ് വൻനാശം വരുത്തുന്നത്. കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ കൃഷിയിടം കാട്ടാന നശിപ്പിക്കുന്നത് പതിവാണ്. ഒട്ടേറെ പരാതി നൽകിയെങ്കിലും നടപടി ഇല്ലാതായതോടെ വനംവകുപ്പ് ഓഫിസിനു മുൻപിൽ കിടപ്പുസമരം അടക്കം നടത്തിയിരുന്നു.പിന്നീട് സ്വന്തം നിലയിൽ കൃഷിയിടത്തിനു ചുറ്റും വൈദ്യുതവേലി സ്ഥാപിച്ച് വാഴക്കൃഷിയിറക്കിയെങ്കിലും വേലി തകർത്തിറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചതോടെയാണ് ആനകൾക്കു വിളവെടുക്കാൻ ഇനി വാഴക്കൃഷിയില്ലെന്നു പറഞ്ഞു ബാക്കി വാഴകളും വെട്ടിമാറ്റിയത്. ആഴ്ചകളായി പ്രദേശത്ത് കാട്ടാനകൾ നാശനഷ്ടം വരുത്തുന്നത് വനം വകുപ്പ് അധികൃതരുടെ അനാസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു.



Leave a Reply