എ.കെ.ജി.സി.ടി വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റയിൽ

കൽപ്പറ്റ : എ.കെ.ജി.സി.ടി (അസോസിയേഷൻ ഓഫ് കേരള ഗവണ്മെന്റ് കോളേജ് ടീച്ചേർസ് ) ജില്ലാ സമ്മേളനം മാർച്ച് 11 ശനിയാഴ്ച എൻ.എം.എസ്.എം ഗവ. കോളേജ് കൽപ്പറ്റയിലെ നാൻസി ടീച്ചർ നഗറിൽ വെച്ച് നടക്കും. മുൻ എം.എൽ.എയും കേരള വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമനുമായ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി.പ്രകാശൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലയിലെ എല്ലാ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജികളിലെയും പോളിടെക്‌നിക് കോളേജുകളിലെയും എ.കെ.ജി.സി.ടിയിൽ അംഗങ്ങളായ അധ്യാപകരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ഈ മാസം മാർച്ച് 24,25,26 തിയ്യതികളിൽ എ.കെ.ജി.സി.ടിയുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത് വെച്ച് നടക്കും.



Leave a Reply