വയനാടിന്റെ മായാത്ത ഓര്‍മകളില്‍ തമിഴ്നാട് ഗവര്‍ണര്‍

കൽപ്പറ്റ: നാലു പതിറ്റാണ്ടുമുൻപത്തെ മായാത്ത ഓർമകളുമായി തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി വയനാട്ടിലെത്തി. സ്വകാര്യ സന്ദർശനത്തിനു വൈത്തിരിയിൽ എത്തിയ അദ്ദേഹം വയനാട്ടിൽ പൊലീസ് ഓഫിസറായിരിക്കെ കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിന് സമീപം മുൻപു താമസിച്ച വീട്ടിൽ എത്തി. മക്കളുടെ കളിചിരി നിറഞ്ഞിരുന്ന വീട്ടിലും പരിസരത്തുമായി അരമണിക്കൂർ ചെലവഴിച്ചു.സന്ദർശനം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടെയാണ് ഭാര്യ ലക്ഷ്മിക്കും മക്കൾക്കും ഒപ്പം എസ്.കെ.എം.ജെ സ്‌കൂളിന് സമീപത്തെ ഓഫിസ് ക്ലബ്ബിന് പരിസരത്തെ പഴയ വീട്ടിൽ സന്ദർശനത്തിനെത്തിയത്.
നിലവിൽ ഈ വീട് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ സ്വകാര്യവ്യക്തികൾക്കു താമസത്തിനു നൽകിയിരിക്കുകയാണ്. തന്റെ മക്കൾ കളിച്ചുവളർന്നത് ഇവിടെയായിരുന്നെന്ന് അദ്ദേഹം ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞു. മക്കൾ പഠിച്ച എസ്.കെ.എം.ജെ സ്‌കൂളും പരിസരവും അദ്ദേഹം നോക്കിക്കണ്ടു. അന്നത്തെ കുടുംബസുഹൃത്തായിരുന്ന അയൽവാസിയുടെ വീട്ടിലും ഇവർ കുടുംബസമേതം സന്ദർശിച്ചു. ആർ.ആനന്ദിന്റെയും എ.എസ്.പി തപോഷ ബസുമതാരി എന്നീ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പൊലീസ് സുരക്ഷ ഒരുക്കി.



Leave a Reply