കേരള പ്രീമിയർ ലീഗ് : വയനാട് യണൈറ്റഡ് എഫ്. സി ലീഗ് സൂപ്പർ സിക്സ് ചാമ്പ്യന്മാർ

കൽപ്പറ്റ : കേരള പ്രീമിയർ ലീഗ് ഫുട്ബാൾ 2022-23 സീസണിൽ വയനാട് യുണൈറ്റഡ് എഫ്. സി സൂപ്പർ സിക്സ് ചാമ്പ്യന്മാരായി. കേരള പോലീസ്, ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, കേരള യുണൈറ്റഡ് എഫ് സി,കോവളം എഫ്.സി തുടങ്ങി സംസ്ഥാനത്തെ പ്രഗത്ഭ ടീമുകൾ വയനാടൻ കരുത്തിനു മുന്നിൽ അടിയറവ് പറഞ്ഞ
കേരള പ്രീമിയർ ലീഗ് ഫുട്ബാൾ സൂപ്പർ സിക്സിൽ കളിച്ച അഞ്ച് കളികളിൽ നാലും വിജയിച്ച ടീം, ഒരു കളിയിൽ സമനില നേടി അപരാജിതരായാണ് സൂപ്പർ സിക്സ് ചാമ്പ്യന്മാരായത്.
നേരത്തെ നടന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിലും ചാമ്പ്യമാരായാണ് ക്ലബ് സൂപ്പർ സിക്സിൽ യോഗ്യത നേടിയത്. സീസണിലെ 12 മത്സരങ്ങളിൽ 18 ഗോളുകൾ നേടിയ ടീം ആറ് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയതും വയനാട് യുണൈറ്റഡ് എഫ്. സിയാണ്. 32 അംഗ ടീമിൽ 20 പേർ വയനാട്ടുകാരാണ്. കൂടാതെ വിദേശതാരങ്ങളും, കേരളത്തിനകത്തും പുറത്തുമുള്ള മികച്ച കളിക്കാരയും അണിനിരത്തിയാണ് ക്ലബ് ഈ മുന്നേറ്റം നടത്തിയത്.
പിണങ്ങോട് സ്വദേശി ഷമീം സി.കെ.ബക്കർ ചെയർമാനായിട്ടുള്ള ടീമിന്റെ മുഖ്യ പരിശീലകൻ 2001 സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീം താരം സനുഷ് രാജാണ്. മുംബൈ സ്വദേശി ഡെയ്സൺ ചെറിയാനാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്.



Leave a Reply