പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു

മീനങ്ങാടി :മീനങ്ങാടി ഗ്രാമപഞ്ചായത്ത് മൈലമ്പാടിയിലെ പാമ്പൻ കൊല്ലി കോളനിയിൽ നിർമ്മിച്ച പൈതൃക ഭവനത്തിന്റെ ഉദ്ഘാടനം ഐസി ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2022 -23 വാർഷിക പദ്ധതിയിൽ ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് പൈതൃക ഭവനം നിർമ്മിച്ചത്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു.കെ.പി നുസ്രത്ത്,ബേബി വർഗീസ്, ഉഷാ രാജേന്ദ്രൻ, പി. വാസുദേവൻ, സിന്ധു ശ്രീധരൻ, ബീന വിജയൻ, ടി.പി.ഷിജു. ബിന്ദു മോഹൻ, അംബിക ബാലൻ, മനോജ് ചന്ദനക്കാവ്, തുടങ്ങിയവർ സംസാരിച്ചു.



Leave a Reply