ഫൂട്പാത്തും, ഡ്രൈനേജും നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകി: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

ബത്തേരി : കാലവർഷമായാൽ സുപ്രധാന നഗരമായ ഹൈവേ സുൽത്താൻ ബത്തേരിയിൽ പലയിടങ്ങളിലും ഡ്രൈനേജ് സൗകര്യമില്ലാത്തതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകി വരുന്ന മലിനജലമടക്കമുള്ള മഴവെളളം പ്രധാന റോഡിലൂടെ ഒഴുകുന്ന സാഹചര്യം നിലവിലുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദിനംപ്രതി നഗരത്തിൽ എത്തിച്ചേരുന്നുണ്ട്. ഇവർക്ക് സുരക്ഷിതമായി നടന്നുപോകുന്നതിനും മറ്റും സൗകര്യപ്രദമായ ഫുട്പാത്ത് നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്നും, നാഷണൽ പദ്ധതിയിലും പൊതുമരാമത്ത് വകുപ്പ് പദ്ധതികളിലും ഉൾപ്പെടുത്തി സുൽത്താൻ ബത്തേരിയിലെ ഏറെ പ്രധാനപ്പെട്ട റോഡുകളായ സുൽത്താൻ ബത്തേരി താളൂർ റോഡ്, സന്തോഷ് തീയറ്റർ-അമ്പലവയൽ റോഡ് കോട്ടക്കുന്ന് ഗ്യാരേജ്-പുൽപ്പളളി റോഡ് , ബീനാച്ചി-അസംപ്ഷൻ ജംഗ്ഷൻ റോഡ് , ബത്തേരി ചുങ്കം-തൊടുവെട്ടി എന്നീ റോഡുകൾക്ക് ഫൂട്പാത്തും, ഡ്രൈനേജും നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നും ആവിശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസിന് കത്ത് നൽകിയതായി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു.



Leave a Reply