തിരുനെല്ലിയിൽ വാഹനത്തിനുനേരെ കാട്ടാനയുടെ പരാക്രമം

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം ജീവനക്കാരനായ ആർ. എം വിനോദന്റെ വാഹനമാണ് കാട്ടാന നശിപ്പിച്ചത്. വീടിനു സമീപത്ത് നിർത്തിയിട്ട വാഹനത്തിന് നേരെ കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീടിനുപുറത്തിറങ്ങി നോക്കുമ്പോൾ വാഹനത്തിന്റെ പിൻഭാഗം ആന കുത്തിനശിപ്പിക്കുന്നതാണ് കണ്ടതെന്നു വിനോദൻ പറഞ്ഞു. ആനയുടെ കൊമ്പുകുത്തി വാഹനത്തിന്റെ പിൻവശത്തു ദ്വാരമുണ്ടായിട്ടുണ്ട്.നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനപാലകരെ സമീപിച്ചതയും വിനോദൻ പറഞ്ഞു.



Leave a Reply