വയനാട്ടിൽ വോളിബോൾ താരങ്ങളുടെ സംഗമം സംഘടിപ്പിച്ചു

കോളേരി: വിവിധ പരിപാടികളോടെ ജില്ലയിലെ വോളിബോൾ താരങ്ങളുടെ സംഗമം കോളേരി ശ്രീനാരായണ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.പൂതടി പഞ്ചായത്ത് പ്രസിഡണ്ട് മെഴ്‌സി സാബു അധ്യക്ഷയായ പരിപാടി ബത്തേരി എംഎൽഎ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് മെമ്പർ ഇ. കെ ബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർ മിനി പ്രകാശൻ, കെ. ടി മണി മാസ്റ്റർ, ഇ. ജെ സണ്ണി ആദ്യക്കാല സെക്രട്ടറിമാരായ എൻ. ജെ ജോൺ, രവീന്ദ്രൻ നായർ, പി. ബി ശിവൻ എന്നിവരെയും, പ്രൈയും വോളി തരങ്ങളായ എബിൻ ജോസ്,ജോൺ ജോസഫിനെയും ആദരിച്ചു.മുൻ അസോസിയേഷൻ ഭാരവാഹികളായ ജോസ് തറപ്പത്ത് , ജോസ് തേവർപാടം, ഇ. എഫ് ടോമി, വി. എ രാമനുണ്ണി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply