പനമരത്ത് മുളങ്കൂട്ടങ്ങൾക്ക് തീ പിടുത്തം

പനമരം: പനമരം പഴയ നടവയൽ റോഡിലെ ചാലിൽഭാഗം കട്ടക്കളത്തിനു സമീപം തീപിടുത്തം.നെല്ലിയമ്പം റോഡിലെ മാത്തൂർവയൽ ചെറുപുഴയോരത്തെ ഉണങ്ങിയ മുളങ്കുട്ടത്തിനാണ് തീപിടിച്ചത്.
ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ നടന്ന സംഭവത്തിൽ മുളകൾക്കു പുറമെ അടിക്കാടുകളും കത്തിനശിച്ചു. നാട്ടുകാർ മാനന്തവാടി ഫയർഫോഴ്‌സിനെ വിവരമറിച്ചു. ഏഴ് മണിയോടെ കല്പറ്റയിൽ നിന്നുവന്ന അഗ്നി സുരക്ഷസംഘമാണ് തീ അണച്ചത്. തൊട്ടടുത്ത് കട്ടക്കളങ്ങളിൽ ഷെഡ് കെട്ടി താമസിക്കുന്ന കുടുംബങ്ങൾ ഉണ്ട്.ഇതിനുമുൻപും മുളങ്കുട്ടങ്ങൾക്ക് തീ പിടിച്ചിരുന്നു.



Leave a Reply