വേനൽ ചൂട് : ക്ഷീരമേഖലയിലും പ്രതിസന്ധി

കൽപ്പറ്റ : വേനൽചൂട് കനക്കുന്നതോടെ വയനാട്ടിലെ ക്ഷീരമേഖലയിലെ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഏറ്റവുമധികം പാൽ ഉൽപദിപ്പിക്കുന്ന ജില്ലകളിൽ ഒന്നായ വയനാട്ടിലെ പാൽ ഉൽപാദനത്തിൽ ഇക്കുറി വൻ കുറവാണുണ്ടായത്. ജില്ലയിൽ ഈ മാസം ചുരുങ്ങിയത് 30 ശതമാനത്തിന്റെയെങ്കിലും പാൽ ഉത്പാദനത്തിൽ കുറവവുണ്ടാകുമെന്നാണ് ക്ഷീര വികസന വകുപ്പിന്റെ കണ്ണക്കു കൂട്ടൽ. വയനാട്ടിലെ പ്രതിദിന പാൽ ഉത്പാദനം 2.74 ലക്ഷം ലിറ്ററിൽ നിന്നും 2.60 ലിറ്ററായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷം നവംബറിലെ പ്രതിദിന പാലുൽപാതനവുമായി നോക്കുമ്പോൾ അൽപ്പം വർധനയുണ്ടെങ്കിലും ചൂടു ഉയർന്നതിനാൽ മാർച്ചിലെ കണക്കെടുപ്പിൽ പാൽ ഉത്പാദനം ഇനിയും കുറയുമെന്നാണ് കരുതുന്നത്. അധ്വാനത്തിനും കാലി വളർത്തൽ ചിലവിനും ആനുപാതികമായി പാൽവില കൂടാത്തതു മൂലം ഒട്ടേറെപേർ ക്ഷീരമേഖല ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്.
വെയിൽ ശക്തമായതോടെ പച്ചപുല്ലിന്റെ ലഭ്യതക്കുറവും, പലവിധ രോഗങ്ങൾ പിടികൂടുന്നതും കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
വൈക്കോലിനും, ചോളതണ്ടുകൾക്കും, തവിട്, പിണ്ണാക്ക് എന്നിവയുടെയെല്ലാം വില വർധനയും ക്ഷീര കർഷകരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.
വൈക്കോലും പച്ചപുല്ലും സംഭവിച്ചു വിതരണം ചെയ്യുക, കാലിത്തീറ്റയുടെ വില കുറക്കുക, സബ്‌സിഡി നിരക്കിൽ കർഷകർക്ക് വായ്പ അനുവദിക്കുക തുടങ്ങി ഒട്ടേറെ ആവിശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.



Leave a Reply