March 31, 2023

മുത്തങ്ങ വെടി വെയ്പ്പിൽ മരിച്ച ജോഗിയുടെ കുടുംബം സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്.

IMG_20230312_101932.jpg
കൽപ്പറ്റ : കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകിയെന്ന് സർക്കാർ സംവിധാനങ്ങൾ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ജോഗിയുടെ മകൻ ശിവൻ ആരോപിച്ചു. ലഭിച്ച ഭൂമി വാസ യോഗ്യമല്ലന്നും വ്യാജ പ്രചരണത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ശിവൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുത്തങ്ങ ഇരകളോട് സർക്കാർ അനീതി കാട്ടുകയാണന്ന് ഗോത്ര മഹാ സഭാ നേതാവ് എം.ഗീതാനന്ദൻ. പട്ടയമേളയിൽ നാല് പേർക്ക് മാത്രം രേഖ നൽകിയാണ് മുത്തങ്ങ സംഭവത്തിൽ നീതി നടപ്പാക്കിയെന്ന് കൊട്ടിഘോഷിക്കുന്നതെന്ന് ഗീതാനന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
657 കുടുംബങ്ങൾക്ക് 
ഇനിയും ഭൂമി ലഭിക്കാനുണ്ടന്നും സർക്കാർ യാഥാർത്ഥ്യങ്ങൾ മറച്ച് വെക്കുകയാണന്നും അദ്ദേഹം പറഞ്ഞു .
മുത്തങ്ങ
സംഭവത്തിന് ശേഷം അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ മുത്തങ്ങ ഭൂസമരക്കാർക്ക് ഭൂമി നൽകാനോ, കേസുകൾ പിൻവലിക്കാനോ, കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനോ ഒരിക്കലും ഒരു നടപടിയുമെടുത്തിരുന്നില്ല.
 2014 ൽ ആദിവാസികൾ 6 മാസ കാലത്തോളം സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പ് സമരം നടത്തിയതിനെ തുടർന്നാണ് പി.കെ. ജയലക്ഷ്മി പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയായപ്പോൾ ഒരു പാക്കേജ് ഉണ്ടാക്കുന്നത്. പട്ടികവർഗ്ഗ വകുപ്പ് നൽകിയ വിവരങ്ങളുടെ അടി സ്ഥാനത്തിൽ 445 കുടുംബങ്ങൾക്ക് ഭൂമി നൽകാനാണ് ആദ്യം പാക്കേജ് പ്രഖ്യാപിച്ചത്. 657 ആദിവാസികൾ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് 821 അർഹരായ കുടുംബങ്ങളുണ്ടെന്നാണ് പട്ടികവർഗ്ഗ വകുപ്പ് പിന്നീട് റിപ്പോർട്ട് സമർപ്പിച്ചത്. ഗുരുതരമായ അതിക്രമങ്ങൾക്കും പീഢനത്തിനും ഇരയായ 283
പേരെ ആദ്യം തെരഞ്ഞെടുത്തു ഉത്തരവിറക്കി. പട്ടയമേള നടത്തിയതിൽ മേപ്പാ ടിയിലുള്ള 100 ഏക്കറും മരിയനാട് എസ്റ്റേറ്റിൽ അളവ് കഴിഞ്ഞ 37 ഏക്കറും മാത്രമാണ് വാസയോഗ്യം. 680 ഓളം കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചിട്ടില്ല എന്ന താണ് വസ്തുത.
ജോഗിയുടെ പേരിൽ മാനന്തവാടി ചാലിഗദ്ദയിൽ ജോഗി സ്മൃതിമ ണ്ഡപം പണിയാൻ വൻതോതിൽ “സ്നേഹക്കൂട്'' എന്ന പേരിൽ ഒരു സംഘം പണപ്പിരിവ് നടത്തുന്നതായി ഗോത്രമഹാസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജാനു വിനെതിരെ നിരന്തരം പ്രചാരണവും, വ്യവഹാരവും നടത്തുന്ന പ്രസീത അഴീക്കോട് ഉൾപ്പെടുന്ന ഒരു സാമൂഹിക വിരുദ്ധ സംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ചാലിഗദ്ദ ഊരിൽ സ്മൃതി മണ്ഡപം പണിയാൻ ഊര് നിവാസികളോ, ജോഗിയുടെ കുടുംബമോ അനുമതിനൽകിയിട്ടില്ല. മുത്തങ്ങ കേസിൽ പെട്ടവരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് ഈ സംഘം കോടതിയെ സമീപിച്ചിരുന്നെങ്കിലും ദുരുപയോഗ സാധ്യത മുന്നിൽ കണ്ട് കോടതി ലിസ്റ്റ് നൽകിയിരുന്നില്ല. പോക്സോ കേസുൾപ്പെടെയുള്ള കേസുകളിലും മയക്കുമ രുന്ന് കേസിലും പ്രതിയായി ആരോപിക്കപ്പെട്ടവരാണ് പ്രസീതയും കുടുംബവു മെന്ന് വാർത്തകൾ പുറത്തുവന്നതാണ്. ഈ സാമൂഹിക വിരുദ്ധ സംഘത്തിന് ദേശീയ പുരസ്കാര ജേതാവായ ചെറുവയൽ രാമനെ ഉൾപ്പെടെ തെറ്റിദ്ധരിപ്പി ക്കാൻ കഴിഞ്ഞിട്ടുണ്ട്. പണപ്പിരിവിന്റെ ബാഷർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പി ച്ചാണ് പ്രസ്സ് ക്ലബ്ബിൽ പ്രകാശനം ചെയതത്. പണപ്പിരിവ് സംഘത്തെ തുറന്നുകാ ട്ടാനും, ചാലിഗദ്ദയിൽ അനധികൃതമായി പ്രഖ്യാപിച്ച് സ്മൃതിമണ്ഡപ നിർമ്മാണം തടയാനും ഗോത്രമഹാ സഭ തീരുമാനിച്ചിട്ടുണ്ടന്ന് ഗീതാനന്ദൻ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *