വിവാഹത്തട്ടിപ്പ് വീരൻ പൊലീസ് പിടിയിൽ

വൈത്തിരി : നിർധരായ സ്ത്രീകളെ വിവാഹം ചെയ്യത് സ്വർണവും പണവിമായി മുങ്ങുന്ന വിവാഹത്തട്ടിപ്പ് വീരനെ വൈത്തിരി പൊലീസ് പിടികൂടി. ഗുരുവായൂർ രായന്മാരക്കാർ വീട്ടിൽ റാഷിദ് (41) നെയാണ് പിലാക്കാവ് പുതിയതായി കല്യാണം കഴിച്ച വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. എ.എസ്. ഐ.മുജീബ് റഹ്മാൻ, സീനിയർ സി പി ഓ ശാലു ഫ്രാൻസിസ്, ഡ്രൈവർ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
നിരവധി സ്ഥലങ്ങളിൽ നിന്നും വിവാഹം കഴിച്ചു പണവും ആഭരണവുമായി മുങ്ങുന്നപ്രതി ഇതിനോടകം പത്തോളം വിവാഹം കഴിച്ചതായാണ് വിവരമെന്നു പൊലീസ് പറഞ്ഞു. ഇയാൾ മോഷണക്കേസിലും പ്രതിയാണ്. 2011 ൽ വൈത്തിരിയിൽ നിന്നും വിവാഹം കഴിച്ചു മുങ്ങിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Leave a Reply