March 27, 2023

കുടുംബശ്രീ സിൽവർ ജൂബിലി ആഘോഷം നടത്തി

IMG_20230312_184612.jpg
മുട്ടിൽ : കുടുംബശ്രീ മുട്ടിൽ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് സിൽവർ ജൂബിലി ആഘോഷം നടത്തി.പഞ്ചായത്ത് പ്രസിഡൻറ് നസീമ മങ്ങാടൻ എടപ്പെട്ടി സ്കൂളിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് വത്സല രാമകൃഷ്ണൻ അധ്യക്ഷയായിരുന്നു. സിഡിഎസ് വൈസ് ചെയർപേഴ്സൺ വനജ സുരേഷ്, വാർഡ് മെമ്പർ ഷീബ വേണുഗോപാൽ, വികസന സമിതി കൺവീനർ ജെയിൻ ആന്റണി, പ്രദീശൻ കെ പി , മോളി ജോർജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി മോളി തോമസ് സ്വാഗതവും പ്രസന്ന രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. 70 വയസ്സ് പൂർത്തിയായ കുടുംബശ്രീ അംഗങ്ങളെ  പൊന്നാടയണിയിച്ചു. കുടുംബശ്രീ പ്രവർത്തകർ ചേർന്ന് വാങ്ങിയ 50 കസേരകൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഭാരവാഹികൾക്ക് കൈമാറി. തുടർന്ന്  ഗ്രാമസഭാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *