March 27, 2023

കുപ്പിവെള്ളത്തിന്റെ ശുദ്ധത ; ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’ പരിശോധന ആരംഭിച്ചു

IMG_20230313_121941.jpg
കൽപ്പറ്റ :സംസ്ഥാന വ്യാപകമായി കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി 'ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍' എന്ന പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.
ശനി, ഞായര്‍ ദിവസങ്ങളിലായി 156 സ്ഥാപനങ്ങള്‍ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കുപ്പിവെളളം വെയിലേല്‍ക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങള്‍ പരിശോധിച്ചു. ഇതിനുപുറമേ ജ്യൂസുകളും പാനീയങ്ങളും നിര്‍മ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തിൽ നിർമ്മിച്ച ഐസും
ഉപയോഗിക്കുന്നുണ്ടോ എന്ന്
പരിശോധിച്ച് വരുന്നതായും മന്ത്രി
വ്യക്തമാക്കി.
വിവിധ കമ്പനികളുടെ സാമ്പിളുകൾ
ശേഖരിച്ച് വിശദമായ പരിശോധനക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കൽ ലാബുകളിൽ അയച്ചു. ഗുണനിലവാരം ഇല്ലാത്തവ
കണ്ടെത്തിയാൽ പ്രോസിക്യൂഷൻ
ഉൾപ്പടെയുളള നടപടികൾ
സ്വീകരിക്കുന്നതാണ്. കുപ്പിവെളളം
വെയിലേൽക്കുന്ന രീതിയിൽ
വിതരണം നടത്തിയ രണ്ട്
വാഹനങ്ങൾക്ക് ഫൈൻ
അടയ്ക്കുന്നതിന് നോട്ടീസ് നൽകി.
കടകളിലും മറ്റും കുപ്പിവെള്ളം വെയിൽ ഏൽക്കാത്ത രീതിയിൽ സൂക്ഷിച്ച് വിൽപന നടത്തേണ്ടതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *