കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 15 ന്

കൽപ്പറ്റ :കേബിള്‍ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 14 -ാംമത് വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 15 ന് സുല്‍ത്താന്‍ ബത്തേരിലെ സഫയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലയിലെ ഇരുന്നുറോളം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കുന്ന ജില്ല കണ്‍വെന്‍ഷന്‍ coa സംസ്ഥാന പ്രസിഡന്റ് അബുബക്കര്‍ സിദ്ദിക് ഉദ്ഘാടനം ചെയും. സിഒഎ സംസ്ഥാന വൈസ് പ്രസി. എം മന്‍സൂര്‍, കേരളാവിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
coa വയനാട് ജില്ല പ്രസിഡന്റ് പി.എം.ഏലിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കണ്‍വെന്‍ഷനില്‍ ജില്ല സെക്രട്ടറി അഷ്റഫ് പൂക്കയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ല ട്രഷറര്‍ ബിജു ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.
കോര്‍പ്പറേറ്ററുകള്‍ക്കും കുത്തകകള്‍ക്കുമെതിരായ ജനകീയബദല്‍ എന്ന നിലയ്ക്ക് ദൃശ്യമാധ്യമരംഗത്ത് രൂപം കൊണ്ട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രസ്ഥാനം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബ്രോഡ് ബാന്‍ഡ് രംഗത്ത് വന്‍കിട ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് യഥേഷ്ടം പേചാനല്‍ നിരക്കു വര്‍ധിപ്പിക്കാന്‍ അവസരം നല്‍കും വിധം ട്രൈ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യുകയും ബ്രോഡ്കാസ്റ്റര്‍മാര്‍ നിരക്കുവര്‍ധന കേബിള്‍ടിവി ഓപ്പറേറ്റര്‍മാരുടേയും സാധാരണ വരിക്കാരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ സാഹചര്യം. ഈ സാഹചര്യത്തെ ജനപക്ഷത്തുനിന്ന് നേരിടാനുള്ള കാര്യപരിപാടികളും ബ്രോഡ്ബാന്‍ഡ് വ്യാപനം വയനാട്ടില്‍ കാര്യക്ഷമമാക്കുന്നതിനുള്ള കര്‍മ്മപരിപാടികളും ജില്ലാകണ്‍വെന്‍ഷചര്‍ച്ചചെയ്യും. ഗ്രാമീണമേഖലകളില്‍കൂടി ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്നതിന് സൗജന്യമായി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്ന കേരളാവിഷന്‍ പദ്ധതിയുടെ വയനാട് ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. ബ്രോഡ്ബാന്‍ഡ് സര്‍വീസ് സപ്പോട്ടിംഗ് സെന്ററിന്റെ ബത്തേരി മേഖലാ ഓഫീസ് ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടികെ രമേശ് നിര്‍വഹിക്കും.വാര്‍ത്താസമ്മേളനത്തില്‍ സിഒഎ ജില്ലാ പ്രസിഡണ്ട് പിഎം ഏലിയാസ് ,സിഒഎ ജില്ലാ സെക്രട്ടറി
അഷ്റഫ് പൂക്കയില്‍,ട്രഷറര്‍
ബിജു ജോസ് ,സ്വാഗതസംഘം കണ്‍വീനര്‍ സി എച്ച് അബ്ദുള്ള .
സ്വാഗതസംഘം ചെയര്‍മാന്‍ അരവിന്ദന്‍,കാസിം തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply