വന്യമൃഗ ശല്യത്തിനെതിരെ എല്‍.ഡി.എഫ് ഒപ്പു ശേഖരണം നടത്തി

മേപ്പാടി : വന്യമൃഗ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണുക,കേന്ദ്ര വന നിയമത്തിൽ കാലാനുസൃതമായി മാറ്റം വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകാൻ ഒരുങ്ങി എൽ.ഡി.എഫ് ഒപ്പ് ശേഖരണം നടത്തി. ഒപ്പുശേഖരണത്തിന്റെ മേപ്പാടി പഞ്ചായത്ത് തല ഉദ്ഘാടനം കുന്നമ്പറ്റ എൽ.ഡി.എഫ് ജില്ലാ കൺവീനർ സി.കെ ശശീന്ദ്രൻ നിർവഹിച്ചു. കാട്ടാനയുടെ ആക്രമത്തിൽ മരണമടഞ്ഞ പാർവതിയുടെ ഭർത്താവ് പരശുരാമൻ ഒപ്പ് ശേഖരണത്തിൽ ആദ്യ പങ്കാളിയായി. പരിപാടിയിൽ വാർഡ് മെമ്പർ അജ്മൽ സാജിദ് അധ്യക്ഷത വഹിച്ചു. വി.പി ശങ്കരൻ നമ്പ്യാർ , കെ.വിനോദ്, രമേശൻ, പ്രേമലത,കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.



Leave a Reply