വേനൽ ചൂട് : ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

കമ്പളക്കാട് :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് 'പച്ചമര തണലിൽ ' എന്ന പേരിൽ വേനൽക്കാല ആയുഷ് പാനീയങ്ങളെ കുറിച്ചും, വേനൽക്കാല രോഗ പ്രതിരോധത്തെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ്സ് കമ്പളക്കാട് കൊഴിഞ്ഞങ്ങാട് പണിയ കോളനിയിൽ സംഘടിപ്പിച്ചു. വേനൽക്കാലത്തു സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും,ഭക്ഷണ രീതികളെ കുറിച്ചും, സൂര്യാഘാത സാധ്യതകളെ കുറിച്ചും ,നന്നാറി-കശ കശ സർബത്ത്,രാമച്ച കുടിനീർ,കശ കശ കുടിനീർ,പുതിന തേനൂറൽ, സംഭാരം തുടങ്ങിയ ഔഷധ പാനീയങ്ങളുടെ നിർമ്മാണ രീതികളെ കുറിച്ചും ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. നന്നാറി -കശ കശ സർബത്ത് എല്ലാവർക്കും വിതരണം ചെയ്തു.ഡോ :വന്ദന,ഡോ സിതാര, പ്രിയേഷ്, അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply