October 25, 2026

ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച്; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20230316_102824.jpg
By ന്യൂസ് വയനാട് ബ്യൂറോ
'വയനാടിനെ വഞ്ചിക്കുന്ന എം.പി യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 25 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാ യൂത്ത് മാർച്ചിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾ തുടരുന്നു. ഡി.വൈ.എഫ്.ഐ ചീരാൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സിദ്ധിഖ് മെമ്മോറിയൽ പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ ചീരാലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ്  ഉദ്ഘാടനം ചെയ്തു. ഇ.പി നൗഫൽ അധ്യക്ഷനായി. മേഖലാ സെക്രട്ടറി രഞ്ജിത്ത്, കെ.വൈ നിധിൻ, അനീഷ്, എം.എസ്.ഫെബിൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *