ജില്ലാ കളക്ടർ ഡോ. രേണുരാജ് ഇന്ന് ചുമതലയേൽക്കും

കൽപ്പറ്റ : ജില്ലാ കളക്ടർ ഡോ. രേണുരാജ് ഇന്ന് രാവിലെ 10 മണിക്ക് ചുമതലയേൽക്കും..ഒന്നരവർഷത്തെ സേവനത്തിനുശേഷം വയനാട് കളക്ടർ എ. ഗീത പടിയിറങ്ങുമ്പോൾ ജില്ലയിൽ ചുമതല എടുക്കുന്നത് ഡോ. രേണുരാജാണ്. സംസ്ഥാനത്തെ മികച്ച കളക്ടറേറ്റ് ഓഫീസിനുള്ള സംസ്ഥാന സർക്കാരിന്റെ റവന്യു പുരസ്‌കാരം ലഭിച്ച വയനാട് കളക്ടറേറ്റിന്റെയും ജില്ലയുടെയും മേധാവിയായി ചുമതല ഏൽക്കുന്ന ഡോ. രേണുരാജ് ജില്ലയുടെ പുതിയൊരു മുഖമായി മാറുമെന്ന് കരുതാം.വയനാട്ടിൽ ഇപ്പോൾ നേരിടുന്ന ഗതാഗതകുരിക്ക്, മെഡിക്കൽ കോളേജിന്റെ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ കളക്ടർ എടുക്കുന്ന നിലപാട് ഇനി ജനങ്ങൾക്കിടയിലും തന്റെ സർവീസിലും പുതിയൊരു പ്രതിച്ഛയാ സൃഷ്ടിക്കാൻ സഹായിച്ചേക്കാം



Leave a Reply