മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ഗവേഷക വിഭാഗം :ദേശീയ സെമിനാര്‍ മാര്‍ച്ച് 18ന്

മാനന്തവാടി: മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ഗവേഷക വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 18 ശനിയാഴ്ച ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'ഉന്നത നിലവാരമുള്ള ഗവേഷക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള മാര്‍ഗദര്‍ശനങ്ങള്‍' എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാര്‍ നടക്കുക. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും, ജന്തുശാസ്ത്ര വിഭാഗം തലവനുമായ ഡോ.പി കെ പ്രസാദന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കുസാറ്റ് പ്രൊഫസര്‍ ഡോ. മധു എസ് നായര്‍,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ മുഹമ്മദ് നജീബ് എന്നിവര്‍ നേതൃത്വം നല്‍കുന്ന സെമിനാറില്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള ഗവേഷണ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കും



Leave a Reply