November 6, 2026

വീടിന്റെ ടെറസ്സിന് മുകളില്‍ കഞ്ചാവ് ചെടി വളർത്തി: യുവാവ് പിടിയിൽ

0
eiPB7S683008.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
അഞ്ചുകുന്ന്: രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും സംയുക്തമായി അഞ്ചുകുന്ന് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ടെറസ്സിന് മുകളില്‍ നട്ടുപിടിപ്പിച്ച് സംരക്ഷിച്ച് വന്നിരുന്ന കഞ്ചാവ് ചെടി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണക്കശ്ശേരി വീട്ടില്‍ റഹൂഫി നെ അറസ്റ്റ് ചെയ്തു. എൻ ഡി പി എസ് പ്രകാരം കേസ് റജിസ്റ്റർ ചെയ്യിതു. ഒരു മീറ്ററോളം നീളമുള്ളതാണ് കഞ്ചാവ് ചെടി. പ്രിവന്റിവ് ഓഫീസര്‍ രാജേഷ് വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് എസി, സുരേഷ് വി കെ, സനൂപ് കെ എസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മാ കെ ജോസ് എന്നിവരും റെയിഡില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *