ഇന്ധനവില വർദ്ധനവ് : തിരുനെല്ലിയിൽ ഏക പെട്രോൾ പമ്പ് അടച്ച് പൂട്ടി

തിരുനെല്ലി : കേരളത്തിൽ ഡീസലിനും പെട്രോൾ വില വർദ്ധിക്കുയും സെസ്സ് ഏർപ്പെടുത്തുകയും ചെയ്തതോടെ ജില്ലയിൽ പെട്രോൾ പമ്പ് അടച്ച് പൂട്ടി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ
തോൽപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ഏക പെട്രോൾ പമ്പാണ് അടച്ച് പൂട്ടിയത്.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ കീഴിലുള്ള പമ്പ് അടച്ച് പൂട്ടിയതോടെ വാഹന ഉടമകൾ കർണ്ണാടകയിലെ കുട്ടത്തോ അല്ലെങ്കിൽ കാട്ടിക്കുളത്തോ വന്ന് ഇന്ധനം നിറക്കണം തോൽപ്പെട്ടി പമ്പിൽ നിന്നും രണ്ട് കിലോ മീറ്റർ മാത്രം അകലെയുള്ള കർണ്ണാടക കുട്ടത്ത് ഒരു ലിറ്ററിന് തോൽപ്പെട്ടിയേക്കാൾ എട്ട് രൂപയുടെ വില വ്യത്യാസം വന്നതോടെയാണ് ഈ പ്രദേശത്തെ വാഹന ഉടമകൾപോലും ഇന്ധനം നിറക്കാൻ കുട്ടത്തേക്കാണ് പോകുന്നത്. ഇതോടെ പ്രതിസന്ധിയിലായതിനാൽ തോൽപ്പെട്ടിയിലെ പമ്പ് ഉടമ അടച്ച് പൂട്ടുകയായിരുന്നു.
കേരള കർണാടക അതിർത്തിയോട് ചേർന്നുള്ളതോൽപ്പെട്ടിയിലെ പെട്രോൾ പമ്പ്മാനന്തവാടി സ്വദേശിയുടെ ഉടമസ്ഥതയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
കേരളത്തിലെയും കർണാടകയിലെയും ഡീസൽ പെട്രോൾ വിലയിൽ എട്ട് രൂപയിൽ അധികം വില വ്യത്യാസം വന്നതോടെയാണ് പമ്പിന്റെ പ്രവർത്തനം പ്രതിസന്ധിയിലായത്. ഇന്ധനത്തിന്എട്ട് രൂപയുടെ വില കുറവ് കർണ്ണാടകയിൽ വന്നതോടെ വാഹന ഉടമകൾ തോൽപ്പെട്ടിയിലെ പമ്പിനെ ഉപേക്ഷിച്ച് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കർണാടകയിലെ പമ്പിലെത്തി ഇന്ധനം നിറച്ച് തുടങ്ങിയതോടെ തോൽപ്പെട്ടിയിലെ പമ്പ് പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരുന്നു'
വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പമ്പ് ഏതാനും മാസം മുൻപ് വരെ വലിയ ലാഭത്തിൽ പ്രവർത്തിച്ചു വന്നതായിരുന്നു. കഴിഞ്ഞ ബജറ്റിൽ ഇന്ധന സെസ് കൂടെ ചുമത്തിയതോടെ പമ്പ് അടുത്തെങ്ങാനും തുറക്കാനാവുമെന്ന പ്രതീക്ഷയും ഇവർക്ക് നഷ്ടപ്പെട്ടു. എന്തായാലും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായാൽ തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന എന്ന പ്രതീക്ഷയിലാണ് ഉടമ.



Leave a Reply