ഭാഷോത്സവം സമാപിച്ചു

വെള്ളമുണ്ട: സമഗ്ര ശിക്ഷ കേരള മാനന്തവാടി ബി ആർ സി യുടെ നേതൃത്വത്തിൽ ,വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായകത്തുകളിലെ പ്രൈമറി വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സാഹിത്യ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ഭാഷോത്സവം സമാപിച്ചു.സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
സമഗ്ര ശിക്ഷ കേരള വായന ചങ്ങാത്തം പരിപാടിയുടെ തുടർച്ചയായ പ്രസ്തുത പരിപാടിയിൽ വെള്ളമുണ്ട പഞ്ചായത്ത് മെമ്പർ മേരി സ്മിത ജോയി, .ബി പി സി സുരേഷ് മാസ്റ്റർ കെ. കെ, മണികണ്ഠൻ എം,
രാജഗോപാലൻ മാസ്റ്റർ, സുരേഷ് ബാബു മാസ്റ്റർ,
സി ആർ സി സി മാരായ ലസ്‌ന ടീച്ചർ, ഭാവന ടീച്ചർ, മോഹനകൃഷ്ണൻ, എം.സുധാകരൻ,ജ്യോതി ടീച്ചർ , ജോസ് സാർ എന്നിവർ സംസാരിച്ചു .
100 ഓളം രക്ഷിതാക്കളും കുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു .ബി ആർ സി ട്രെയിനർ :മുജീബ് റഹ്മാൻ മാസ്റ്റർ സ്വാഗതവും ജിതിൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി .



Leave a Reply