ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച്: തടയണ നിർമ്മിച്ചു

തൊണ്ടർനാട്: വയനാടിനെ വഞ്ചിക്കുന്ന എം.പി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ' എന്ന മുദ്രാവാക്യ മുയർത്തി ഡി.വൈ.എഫ്
ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 25 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാ യൂത്ത്മാർച്ചിന്റെ ഭാഗമായുള്ള
അനുബന്ധ പരിപാടികൾ തുടരുന്നു. തൊണ്ടർനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടവൻകോടി പുഴയിൽ തടയണ നിർമ്മിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രഗിൽ വി ആർ, അശ്വിനി തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply