ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ സുവർണ്ണ ജൂബിലി ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം രാഹുൽ ഗാന്ധി എം.പി

കൽപ്പറ്റ :ആരോഗ്യ പരിപാലന രംഗത്ത് ഒന്നുമില്ലായ്മയുടെ ഒരു കാലം വയനാടിന് ഉണ്ടായിരു ന്നു. ആ സമയത്ത് 1973 മാർച്ച് 1-ാം തിയ്യതി സ്ഥാപിതമായ ഫാത്തിമ മാതാ മിഷൻ ആശുപത്രി വയനാടൻ ജനതയുടെ ആരോഗ്യത്തിന് കാവലാളായി മാറി. ഇന്ന് ആരോഗ്യ ശുശ്രൂഷ പരിപാ ലന രംഗത്ത് സുവർണ്ണ ജൂബിലിയുടെ നിറവിലാണ് ഫാത്തിമ മാതാ മിഷൻ ആശുപത്രി. 2022 മാർച്ച് 11-ാം തിയ്യതി ആരംഭിച്ച സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ചെയ്തത് . ഒരു വർഷക്കാലം നീണ്ടുനിന്ന ജൂബിലി ആഘോഷ പരിപാടികൾക്ക് നിറപ്പകിട്ടേകിക്കൊണ്ട് അതിന്റെ സമാപനത്തിലേക്ക് എത്തിയിരിക്കുകയാണ്.
ആതുരശുശ്രൂഷരംഗത്ത് 50 വർഷങ്ങൾ പിന്നിടുന്ന ഫാത്തിമ മാതാ മിഷൻ ഹോസ്പി റ്റൽ കൽപ്പറ്റയുടെ സുവർണ്ണ ജൂബിലി ആഘോഷ സമാപന ചടങ്ങ് എം.പി രാഹുൽ ഗാന്ധി മാർച്ച് 21-ാം തിയ്യതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഉദ്ഘാടനം ചെയ്യും. സി.എം.ഐ സെന്റ് തോമസ് പ്രൊവിൻഷ്യാൾ ഫാ.തോമസ് തെക്കേൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പി കെ.സി വേണുഗോപാൽ, മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം, എം.എൽ.എ അഡ്വ.ടി.സിദ്ദീഖ്, വയനാട് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഐ.എ.എസ്, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ ശ്രീ കയം തൊടി മുജീബ്, ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ എടിച്ചിലാത്ത് സി.എം.ഐ, ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.അബൂബക്കർ സീഷാൻ മൻസാർ എന്നിവർ സംസാരിക്കും. തുടർന്ന് ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങളും, സ്റ്റുഡൻസും അവതരിപ്പിക്കുന്ന കലാവിരുന്ന് ഉണ്ടായിരിക്കും.
ജൂബിലിയോടനുബന്ധിച്ച് വയനാട് പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഹോസ്പിറ്റൽ ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ എടിച്ചിലാത്ത് സി.എം.ഐ, ഹോസ്പിറ്റൽ ചീഫ് അഡ്മിനിസ്ട്രേറ്റർ റവ.ഫാ.ജിമ്മി പോടൂർ സി.എം.ഐ, ഹോസ്പിറ്റൽ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റവ.ഫാ.ജിതിൻ കുറൂർ സി.എം.ഐ. ജനറൽ സർജൻ ഡോ. വി.ജെ സെബാസ്റ്റ്യൻ, പബ്ളിക് റിലേഷൻ ഓഫീസർ ഷിനോജ്.എൻ.എസ്, ജൂബിലി കൺവീനർ മോൻസി തോമസ് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply