ഐഡി കാർഡ് വിതരണം ചെയ്തു

കൽപ്പറ്റ : മലയാളി മജീഷ്യൻസ് അസോസിയേഷൻ (എം എം എ ) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്ത്രികർക്ക് ഐഡി കാർഡ് വിതരണം ചെയ്തു. മജീഷ്യനും വെൽനെസ് കോച്ചുമായ എൻ.കെ.ശശി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ശശി താഴത്തു വയൽ ആധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി മജീഷ്യൻ ജയൻ കുപ്പാടി, ജില്ലാ ട്രഷറർ മജീഷ്യൻ സുനിൽ കലാക്ഷേത്ര, മജീഷ്യൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply