ഡോ. ഹർഷാദിനെ മുസ്ലിം ലീഗ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു

തരുവണ : ഫസ്റ്റ് ക്ലാസ്സോടെ കർണാടക മെഡിക്കൽ സയൻസ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എം. ബി. ബി. എസ്. പാസ്സായി തരുവണക്കു അഭിമാനമായി മാറിയ ഡോക്ടർ ഹർഷാദിനെ തരുവണ മുസ്ലിം ലീഗ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, ശാഖ പ്രസിഡന്റ് പി. മമ്മൂട്ടി മാസ്റ്റർ, സെക്രട്ടറി പി. കെ. മുഹമ്മദ്, അഹമ്മദ് മാസ്റ്റർ,സി. മമ്മുഹാജി,പി. നാസ്സർ,എസ് നാസർ, വി. അബ്ദുള്ള,തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply