March 28, 2024

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം :ആയുർവേദ മെഡിക്കൽ ക്യാമ്പ്‌

0
Img 20230319 192438.jpg
മാനന്തവാടി :വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സ വകുപ്പ് നാല് ദിവസങ്ങളിലായി പൊതുജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും.
20 ന് പ്രമേഹം, രക്തസമ്മർദ്ദം , അമിതവണ്ണം, അണ്ഡാശയ മുഴ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ നിർണയവും ,ചികിത്സയും, ഔഷധ വിതരണവും ഉണ്ടായിരിക്കും.
21 ന് സിദ്ധയിലെ പ്രത്യേക രോഗ നിർണയ ഉപാധിയായ നാഡീ പരിശോധനയിലൂടെ രോഗനിർണയവും മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും. 
22 ന് സംസ്ഥാന സർക്കാരിൻറെ വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് -'വിവ' ക്യാമ്പയിനുമായി ബന്ധപ്പെട്ട വിളർച്ച രോഗനിർണയത്തിനായുള്ള രക്തപരിശോധനയും, മെഡിക്കൽ ക്യാമ്പും, ആരോഗ്യകരമായ ഭക്ഷണപാനീയങ്ങളുടെ പ്രദർശനവും നടക്കും.
 സ്പെഷ്യലിറ്റി ക്യാമ്പുകൾക്ക് പുറമേ 24 ന് ജനറൽ മെഡിക്കൽ ക്യാമ്പും നടക്കും. ക്യാമ്പുകളിൽ ജില്ലയിലെ വിദഗ്ധരായ സർക്കാർ ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ.എ . പ്രീത അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *