യെസ് ഭാരത് പുതിയ ഷോറൂം ബത്തേരിയിൽ നടൻ വിജയ് സേതുപതി ഉദ്ഘാടനം ചെയ്തു

ബത്തേരി: യെസ് ഭാരത് വെഡിങ് കലക്ഷൻസിൻ്റെ പുതിയ ഷോറൂം ബത്തേരിയിൽ നടൻ വിജയ് സേതുപതി ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിലെ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
വൻ ജനസഞ്ചയത്തെ സാക്ഷി നിർത്തിയായിരുന്നു ഉദ്ഘാടനം .
ഐ.സി. ബാലകൃഷ്ണൻ എംഎൽ എ അധ്യക്ഷത വഹിച്ചു.ഗൂഡല്ലൂർ എം എൽഎ പൊൻ ജയശീലൻ,നഗരസഭാ അധ്യക്ഷൻ ടി.കെ.രമേഷ്, ഉപാധ്യക്ഷ എൽസി പൗലോസ്,
യെസ് ഭാരത് ഗ്രൂപ്പ് ചെയർമാൻ ഇ. അയൂബ് ഖാൻ , മാനേജിങ് ഡയറക്ടർമാരായ എച്ച്. ഷിബു, അൻഷാദ് അയൂബ് ഖാൻ , മാനേജർമാരായ ടി. ജോഷി, ഇ.പി.ബിജു, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പ്രസംഗിച്ചു.



Leave a Reply