October 18, 2026

കിസാൻ മേള സംഘടിപ്പിക്കുന്നു

0
IMG_20230320_090030.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : കൽപ്പറ്റ ബ്ലോക്ക് തല കിസാൻ മേള 'ഭൂമേനിധി' മാർച്ച് രണ്ടിന് കൽപ്പറ്റ എൻ എം ഡി സി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.പരമ്പരാഗത കൃഷിരീതി പിന്തുടർന്നുകൊണ്ട് കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതി (ബി പി കെ പി )യുടെ നേതൃത്വത്തിലാണ് ഭൂമേനിധി കിസാൻ മേള സംഘടിപ്പിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കിസാൻ മേള ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ അധ്യക്ഷത വഹിക്കും.
 ആധുനിക കൃഷി സമ്പ്രദായത്തോടൊപ്പം കൈമോശം വരാതെ കാത്തുസൂക്ഷിക്കേണ്ട പാരമ്പര്യ കൃഷി അറിവുകളെ കുറിച്ചും,മുഖ്യ വിളകളുടെ പരിപാലന മുറകളെ കുറിച്ചും സംഘടിപ്പിക്കുന്ന കാർഷിക സെമിനാറുകൾ ,വിവിധ കൃഷിഭവനുകളിൽ നിന്നുള്ള ഇക്കോ ഷോപ്പ്, കുടുംബശ്രീ കർഷക ചന്ത,തേൻ, കൂൺ ഉൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ,സ്വകാര്യ നേഴ്സറികൾ മുതലായവയുടെ സ്റ്റാളുകൾ അടങ്ങിയ കാർഷിക പ്രദർശന വിപണ മേള, കർഷകരുടെ കലാപരിപാടികൾ എന്നിവയും കിസാൻ മേളയുടെ ആകർഷക ഘടകങ്ങളാണ്.
കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ മുജീബ് കോയംതൊടി പ്രദർശന വിപണമേള ഉദ്ഘാടനം ചെയ്യും.പി. കെ അബ്ദുറഹ്മാൻ,ചന്ദ്രിക കൃഷ്ണൻ, സഫീന കെ.എസ് എന്നിവർ കാർഷിക മേഖലയിൽ നേട്ടം കൈവരിച്ച കർഷകരെ മേളയിൽ ആദരിക്കുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *