സമഗ്രവികസനം ലക്ഷ്യമാക്കി പനമരം ഗ്രാമപ്പഞ്ചായത്ത് ബജറ്റ്
പനമരം : സമഗ്ര വികസന ലക്ഷ്യമിട്ട് പനമരം ഗ്രാമപഞ്ചായത്തിന്റെ ബജറ്റ്. 6825 32816 രൂപ വരവും 678938000 രൂപ ചിലവും 3594816 രൂപ മിച്ചം വരുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ്സ് പാറക്കാലയിൽ അവതരിപിച്ചത്. പനമരം ബസ് സ്റ്റാൻഡിന് സ്ഥലം കണ്ടെത്തും, മാലിന്യ നിർമ്മാർജ്ജനത്തിനു മുന്തിയ പരിഗണന, കാർഷികമേഖലയ്ക്ക് പ്രത്യേക ഊന്നൽ, ക്ഷീര മേഖലക്കും ടൂറിസത്തിനും പ്രത്യേക ഫണ്ട് വകയിരുത്തി പനമരം ഗ്രാമപഞ്ചായത്ത്. പനമരം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ അദ്ധ്യക്ഷതവഹിച്ചു.
കാർഷിക മേഘലക്ക് 2 കോടിരൂപ , ക്ഷീര മേഖല 2 കോടി, പുതിയബസ്സ്റ്റാന്റ് നിർമ്മാണത്തിനു സ്ഥലം എടുക്കാൻ ഒരു കോടിരൂപ, തനത് ബ്രാൻഡ് അരി നിർമ്മാണത്തിന് 50ലക്ഷം രൂപ, ടൂറിസത്തിനു 50ലക്ഷം രുപ , ആധുനിക പൊതു ശ്മാശനത്തിനു സ്ഥലം കണ്ടതുന്നതിനുവേണ്ടി ഒരുകോടിരൂപ , ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ഒരു കോടി , മാലിന്യ നിർമ്മാർജനം 3 കോടി രൂപ തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തിയാണു വൈസ് പ്രസിഡന്റ് ബജറ്റ് അവതരിപ്പിച്ചത്.





Leave a Reply