September 17, 2026

ചാർജ് വർദ്ധനവ്; ഉത്സവാഘോഷ കമ്മിറ്റിക്ക് ബന്ധമില്ല

0
20230320_181305.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന അമ്യൂസ്മെന്റ് പാർക്കിലെ യന്ത്ര ഊഞ്ഞാൽ, മരണക്കിണർ ഉൾപ്പെടെയുള്ളവയുടെ ചാർജ് വർദ്ധനവിൽ ഉത്സവ കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ല എന്ന് ഉത്സവാഘോഷ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.  ചില യുവജന സംഘടനകളുടെ പ്രസ്താവന അപലപനിയവും, വസ്തുത മനസ്സിലാക്കാതെയുള്ളതാണെന്നും ചന്തയും എക്സിബിഷൻ ട്രെഡ്ഫെയറും ലേലം ചെയ്യുന്നത് ദേവസവും നടത്തിപ്പ് ലേലം ഏറ്റെടുത്ത സ്വകാര്യ വ്യക്തികളുമാണ്. ഇത് മനസ്സിലാക്കാതെ ഉത്സവാഘോഷ കമ്മിറ്റിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പ്രസ്താവനയിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *