April 19, 2024

വയനാട് മെഡിക്കൽ കോളേജ് അനാസ്ഥക്കെതിരെ യൂത്ത് ലീഗ് സമരപന്തൽ നാളെ

0
Img 20230321 182213.jpg
മാനന്തവാടി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാനന്തവാടി നിയോജക
മണ്ഡലം യൂത്ത് ലീഗ്
സമരപ്പന്തൽ വയനാട് മെഡിക്കൽ കോളേജിന് മുന്നിൽ നാളെ 
രാവിലെ ഒമ്പതിന് ആരംഭിക്കും.സി ടി സ്കാൻ,അൾട്രാസൗണ്ട് സ്കാൻ,
എക്സറെ എന്നിവയുടെ തകരാറുകൾ പരിഹരിച്ച് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുക,മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെടും എന്ന് പ്രഖ്യാപിച്ച കാത്ത് ലാബ് ഉടൻ തുറന്ന് പ്രവർത്തിപ്പികുക,
അത്യാഹിത വിഭാഗം, പ്രസവവാർഡ് എന്നിവയിലെ ലിഫ്റ്റ് സംവിധാനം പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി അത് ഉടനെ തന്നെ പ്രവർത്തനസജ്ജമാക്കുക,അസ്ഥിരോഗ വിഭാഗം,ത്വക്ക് രോഗവിഭാഗം,
ഒ പികൾ എല്ലാ ദിവസവും
പ്രവർത്തിപ്പിക്കുക,ന്യൂറോളജി, നെഫ്രോളജി
കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാരെ നിയമിച്ച് അവരുടെ സേവനങ്ങൾ രോഗികൾക്ക് നൽകുക,മെഡിക്കൽ കോളേജ് ഫാർമസിയിലും
കാരുണ്യ ഫാർമസിയിലും
ജീവൻ രക്ഷാ മരുന്നുകളടക്കം എല്ലാ മരുന്നുകളും ലഭ്യമാക്കുക,മെഡിക്കൽ കോളേജിലെ ആംബുലൻസ് സൗകര്യങ്ങൾ സുതാര്യമാക്കുക,
ആശുപത്രിയിലെ സുരക്ഷക്കായ് പ്രഖ്യാപിച്ച പോലീസ് എയ്ഡ് പോസ്റ്റ് ഉടൻ പ്രവർത്തനസജ്ജമാക്കുക, രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി പണികഴിപ്പിച്ച വിശ്രമ മന്ദിരം
മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാതെ കൂട്ടിരിപ്പ് കാർക്ക് വേണ്ടി തന്നെ തുറന്ന് കൊടുക്കുക, ആശുപത്രി പരിസരങ്ങളിൽ ആവശ്യമായ വെളിച്ചത്തിന് വേണ്ട സംവിധാനങ്ങൾ ഒരുക്കുക, രോഗികളെയും കൊണ്ട് വരുന്നവർക്ക് പാർക്കിംഗ് സൗകര്യങ്ങൾക്ക് വേണ്ടി അളന്ന് തിട്ടപ്പെടുത്തിയ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കുക,അടിയന്തിര സാഹചര്യങ്ങളിലടക്കം മെഡിക്കൽ കോളേജ് ലാബിൽ എല്ലാ ടെസ്റ്റുകളും ചെയ്യുവാനുള്ള സൗകര്യം ഒരുക്കുക,പാവപ്പെട്ട രോഗികൾക്ക്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകി വരുന്ന
സായാഹ്ന കഞ്ഞി വിതരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുക,മെഡിക്കൽ കോളേജിലേക്കുള്ള എല്ലാ റോഡുകളും സഞ്ചാരയോഗ്യമല്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ
 റോഡുകൾ അടിയന്തിരമായി മുഴുവൻ
സഞ്ചാരയോഗ്യമാക്കുക,എക്കൊ ടെസ്റ്റുകൾ ചെയ്യുവാനുള്ള സംവിധാനങ്ങൾ മെഡിക്കൽ കോളേജിൽ തന്നെ സജ്ജമാക്കുക,കോടികൾ മുടക്കി മെഡിക്കൽ കോളേജിൽ
സ്ഥാപിച്ച ഓക്സിജൻ പ്ലാൻ്റ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക,കോടികൾ മുടക്കി ഉദ്ഘാടനം കഴിഞ്ഞ പീഡിയാട്രിക് സർജറി യൂണിറ്റ്
പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ എടുക്കുക,ബെഡ് പാറ്റേണിന് ആനുപാതികമായി മുഴുവൻ സ്റ്റാഫിനേയും നിയമിക്കുക,അത്യാഹിത വിഭാഗത്തിൽ മുഴുവൻ സമയവും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക
,മെഡിക്കൽ കോളേജിൽ
വരുന്നവർക്ക് ഉപയോഗിക്കാൻ ആവശ്യമായ പൊതു ടോയ്ലറ്റുകൾ നിർമ്മിക്കുക,മുഴുവൻ സമയവും പോസ്റ്റ്മോർട്ടങ്ങൾ നടത്തുവാൻ ആവശ്യമായ ആധുനിക മോർച്ചറി സംവിധാനങ്ങൾ നിർമ്മിക്കുക, ഗുരുതരമല്ലാത്ത രോഗികളേയും രോഗാവസ്ഥയിലുള്ളവരേയും അനാവശ്യമായി റഫർ ചെയ്യുന്നത് ഒഴിവാക്കുക, ആശുപത്രിയിലെ 
എല്ലാ മാലിന്യങ്ങളും യഥാസമയം സംസ്കരിച്ച്
ആശുപത്രിയും പരിസരങ്ങളും
വൃത്തിയായി സൂക്ഷിക്കുകയും സൗന്ദര്യവൽക്കരണം നടത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
മാനന്തവാടി നിയോജക
മണ്ഡലം യൂത്ത് ലീഗ്
സമരപ്പന്തൽ വയനാട് മെഡിക്കൽ കോളേജിന് മുന്നിൽ
രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *