April 19, 2024

എസ്.ടി പ്രമോട്ടര്‍മാര്‍ക്ക് മാനസികാരോഗ്യ ശില്‍പ്പശാല നടത്തി

0
Img 20230321 182721.jpg
മീനങ്ങാടി :വയനാട് ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കോഴിക്കോട് ഇംഹാന്‍സിന്റെ സഹകരണത്തോടെ പട്ടിക വര്‍ഗ്ഗക്കാരുടെ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി എസ്.ടി പ്രമോട്ടര്‍മാര്‍ക്കായി ജില്ലാതലത്തില്‍ മാനസികാരോഗ്യ ശില്‍പ്പശാല സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്‍പ്പശാല ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളിലെ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് സാഹചര്യം അനുസരിച്ച് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണമെന്നും ശരിയായ അവബോധം നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) ടി.എം.എച്ച്.പി പദ്ധതിയിലൂടെ ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് മാനസിക പരിചരണവും പുനരധിവാസവും നല്‍കുന്നു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ കുമാര്‍, മാനസികാരോഗ്യ വിദഗ്ദ ഡോ. ഫാത്തിമ ഹനാന്‍, ഇംഹാന്‍സ് എം.ഫില്‍ സ്‌കോളേഴ്‌സായ ഫസ്‌ന പൊക്കാരി, സുജിത സുദേവന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
 ഇംഹാന്‍സ് ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ജോബിന്‍ ടോം, പദ്ധതി ഡയറക്ടര്‍ വിപിന്‍ മാത്യു, സുല്‍ത്താന്‍ ബത്തേരി ടി.ഡി.ഒ ജി. പ്രമോദ്, മാനന്തവാടി എ.ടി.ഡി.ഒ ആര്‍. സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *