ബോധവല്‍ക്കരണ ബോര്‍ഡ് സ്ഥാപിച്ചു

കൽപ്പറ്റ :ജില്ലാ പ്രൊബേഷന്‍ ഓഫീസ് നടപ്പിലാക്കുന്ന ജീവനം സ്വയംതൊഴില്‍ പദ്ധതി, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഐ ഇ സി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് ജാബിറില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ബോര്‍ഡ് ഏറ്റുവാങ്ങി. കുറ്റകൃത്യത്തിനിരയായി കിടപ്പിലായവര്‍, പരിക്കുപറ്റിയവര്‍, മരണപ്പെട്ടവരുടെ ആശ്രിതര്‍ എന്നിവര്‍ക്കുള്ള ധനസഹായ പദ്ധതിയായ ജീവനം, അതിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെയും കിടപ്പിലായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായ പദ്ധതി എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് ലക്ഷ്യം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളിലും ഐ ഇ സി ബോര്‍ഡുകള്‍ സ്ഥാപിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ജില്ലാ പഞ്ചായത്ത് സെക്ക്രട്ടറി പി.സി മജീദ്, പ്രൊബേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ മുഹമ്മദ് അജ്മല്‍, പ്രൊബേഷന്‍ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply